ചങ്ങനാശേരി : വ്യാപാരി വ്യവസായി സമിതി പായിപ്പാട് യൂണിറ്റ് സമ്മേളനം സമിതി ജില്ലാ സെക്രട്ടറി കെ. എസ് മണി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. എ അഷറഫ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദാലി സാഹിബ് റിപ്പോർട്ട് അവതരിപ്പിച്ചു. സമിതി ഏരിയാ സെക്രട്ടറി ജോജി ജോസഫ്, ജി. സുരേഷ് ബാബു, അലക്‌സ് ജോസഫ് പുതുവേലിൽ, അബ്ദുൾ സമദ്, നിഷാറഹിം, ജാരിഷ് എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: കെ .എ അഷറഫ് കുട്ടി (പ്രസിഡന്റ് ) സക്കീർ ഹുസൈൻ (സെക്രട്ടറി) മുഹമ്മദാലി സാഹിബ്, തോമസ് ജോസഫ് (വൈസ് പ്രസിഡന്റുമാർ) ശ്രീനാഥ്, ഷാനവാസ് (ജോയിന്റ് സെക്രട്ടറിമാർ) അബ്ദുൾ സമദ് (ട്രഷറർ).