തലയാഴം : പഞ്ചായത്തിലെ വിവിധ പ്രദേശങ്ങലിലും കൊതവറയിലും ആഴ്ചയായി കുടിവെള്ളം ലഭിക്കാത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടിലാണ്. അടിയന്തിരമായി നടപടി ഉണ്ടാവണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് രാജീവ്.ജി അദ്ധ്യക്ഷത വഹിച്ചു. വിവേക് പ്ലാത്താനത്ത്, ജൽജി വർഗ്ഗീസ്, ഗംഗാധരൻ നായർ, സേവ്യർ ചിറ്ററ, ബി.എൽ.സെബാസ്റ്റ്യൻ, യു.ബേബി, എം.ഗോപാലകൃഷ്ണൻ, പി.ജെ.സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.