best-postman-award-s-s

കോട്ടയം: ജില്ലയിലെ മികച്ച പോസ്റ്റുമാനുള്ള അവാർഡ് മഹാത്മാ ഗാന്ധി സർവകലാശാല പ്രിയദർശിനി ഹിൽസ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ എസ്. ശ്രീകാന്തിന് ലഭിച്ചു. കോട്ടയം ഹെഡ് പോസ്റ്റോഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു അവാർഡ് സമ്മാനിച്ചു. രജിസ്‌ട്രേഡ് കത്തുകൾ വിതരണം ചെയ്യുന്നതിൽ രാജ്യത്ത് നാലാം സ്ഥാനം നേടുന്നതിലും സർവകലാശാലയുമായി ചേർന്ന് നടത്തിയ ഇ-പേയ്‌മെന്റ് സംവിധാനം നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചതിനാണ് പുരസ്‌കാരം ലഭിച്ചത്. കുറവിലങ്ങാട് പകലോമറ്റം സ്വദേശിയാണ്.