medical-camp

കടുത്തുരുത്തി : കൈലാസപുരം റസിഡന്റ്സ് അസോസിയേഷൻ അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ്സ് വൈദ്യ രത്നം ഒൗഷധശാലയും തേജസ്സ് ക്ലിനിക്കും ചേർന്ന് സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പ് നടത്തി. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി സുനിൽ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ഋഷികേശൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി. വി സുകുമാരൻ നായർ സ്വാഗതവും ജോ. സെക്രട്ടറി കെ. സി ബാലകൃഷ്ണൻ ന്നദിയും പറഞ്ഞു. റിട്ട. ജില്ലാ ആയുർവേദ മെഡിക്കൽ ഒാഫീസർ ഡോ. രാംദാസ് . റിട്ട.ആയുർവേദ ചീഫ് മെഡിക്കൽ ഒാഫീസർ ഡോ. ലിസമ്മ മാത്യൂ, വൈദ്യരത്നം ഒൗഷധശാല കോട്ടയം ബ്രാഞ്ച് ചീഫ് മെഡിക്കൽ ഒാഫീസർ ഡോ. ഗോപു തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.