കോട്ടയം: ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരത്തോടുകൂടി ജില്ലയിൽ പ്രവർത്തിക്കുന്ന അനാഥാലയങ്ങൾക്കും മറ്റു ക്ഷേമ സ്ഥാപനങ്ങൾക്കും സേവനം ലഭ്യമാക്കുന്നതിന് സാമൂഹ്യനീതിവകുപ്പ് കൗൺസിലർ തസ്തികയിൽ നിയമനം നടത്തുന്നു. എം.എസ്.ഡബ്യൂ (മെഡിക്കൽ ആന്റ് സൈക്യാട്രിക്)/ എം.എ/എംഎസ്സി (സൈക്കോളജി)യും 10 വർഷത്തെ പ്രവൃത്തിപരിചയവും. പട്ടികവർഗ്ഗ, മലയോര മേഖലയിൽ താമസിക്കുന്നവരിൽ ഡിഗ്രിയും 20 വർഷത്തെ പ്രവൃത്തിപരിചയവുമുളളവർക്ക് അപേക്ഷിക്കാം. പ്രായം 25 വയസ്സിനു മുകളിൽ.

വിശദമായ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഓഗസ്റ്റ് 13നകം അപേക്ഷിക്കണം. വിലാസം ജില്ലാ സാമൂഹ്യനീതി ഓഫീസർ, ജില്ലാ സാമൂഹ്യനീതി ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, തിരുനക്കര, കോട്ടയം, ഫോൺ: 0481 2563980