വൈക്കം: ശമ്പള പരിഷ്‌ക്കരണം ഉടൻ നടപ്പാക്കുക, പെൻഷൻ പ്രായം വർദ്ധിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ വൈക്കം ഡിവിഷൻ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ഫെഡറേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ. വി. ജോഷി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് കെ. എസ്. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പി. എൻ. അശോകൻ, ഹരിഹരൻ, അബ്ദുൾ സലാം, ലെനിൻ, കെ. വി. ബിജു എന്നിവർ പ്രസംഗിച്ചു.