.കോട്ടയം: സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ളയിൽ നിന്ന് അംഗത്വം സ്വീകരിച്ചു. ഓർത്തഡോക്‌സ് സഭാ മനേജിംഗ് കമ്മറ്റിയംഗം ജയിംസ് പുത്തൻപുരയിൽ ,മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് മനേജ്‌മെന്റ് ട്രസ്റ്റി സന്തോഷ് മൂലയിൽ ,ഓർത്തഡോക്‌സ് സഭയുടെ അൽമായവേദി പ്രസിഡന്റ് കെ.വി എബ്രഹാംകൊടുവത്ത്, പി.കെ റോയി ,നിധിൻ മാത്യു ,ജേക്കബ് മണലൻ, വി.വി.മാത്യു,​ എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയൻ സെക്രട്ടറി ശ്രീപാദം ശ്രീകുമാർ തുടങ്ങിയവർ അംഗത്വം സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് എൻ. ഹരി അധ്യക്ഷത വഹിച്ചു. ശ്രീധരൻപിള്ള യോഗം ഉദ്ഘാടനം ചെയ്തു.. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമൻനായർ, ബി.രാധാകൃഷ്ണമേനോൻ, ലിജിൻലാൽ, എം.വി ഉണ്ണികൃഷ്ണൻ, സി.എൻ സുഭാഷ് ,തോമസ് ജോൺ, നന്ദൻ നട്ടാശേരി, ടി.ടി.സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.