കോട്ടയം: സംസ്ഥാന സർക്കാരിന്റെ അക്രമരാഷ്ടീയത്തിനും കെടുകാര്യസ്ഥതക്കും വിലക്കയറ്റത്തിനുമെതിരെ കേരളകോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഗാന്ധി സ്ക്വയറിൽ സായാഹ്ന ധർണ നടത്തും. വൈകിട്ട് 4ന് ആരംഭിക്കുന്ന ധർണ പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ജോണി നെല്ലൂർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് അഡ്വ.പി.എസ്. ജയിംസ് അദ്ധ്യക്ഷത വഹിക്കും.