കോട്ടയം : കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യു.ഡി.എഫ് 19 മുതൽ 22 വരെ നടത്തുന്ന കുറ്റവിചാരണ യാത്രയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് നാളെ രാവിലെ 10ന് യു.ഡി.എഫ് ജില്ലാ നേതൃയോഗം ഡി.സി.സി ഓഫീസിൽ ചേരും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടവും, കൺവീനർ ജോസി സെബാസ്റ്റ്യൻ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പും അറിയിച്ചു.