ഞീഴൂർ : കൃഷിഭവനിൽ 2019 ആഗസ്റ്റ് 17 ന് കർഷക ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി മികച്ച കർഷകർ, മികച്ച സമ്മിശ്ര കർഷകൻ, ജൈവ കർഷകൻ, വനിതാ കർഷക, എസ്. സി കർഷക, ക്ഷീര കർഷകൻ, യുവ കർഷകൻ, വിദ്യാർത്ഥി കർഷകൻ എന്നിവരെ തിരഞ്ഞെടുക്കുന്നു. അപേക്ഷകൾ ആഗസ്റ്റ് ഏഴിന് മുമ്പായി സമർപ്പിക്കണമെന്ന് കൃഷി ഒാഫീസർ അറിയിച്ചു.