കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ ഇന്ന് ബി.എസ്.എൻ.എൽ മാർച്ചും ധർണയും സംഘടിപ്പിക്കും.
രാവിലെ 10ന് ജില്ലാ ആശുപത്രി പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കും. ധർണ്ണ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ വി.ബി ബിനു ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ് ജോസഫ്, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ.വി.കെ സന്തോഷ് കുമാർ, എ.ഐ.യു.ടി.യു.സി ജില്ലാ സെക്രട്ടറി വി.പി കൊച്ചുമോൻ, മുണ്ടക്കയം സോമൻ തുടങ്ങിയവർ നേതൃത്വം നൽകും.