പാലാ : സെന്റ്‌ തോമസ്‌ കോളേജിന്റെ 69ാം സ്ഥാപകദിനാഘോഷം 7 ന് ഉച്ചകഴിഞ്ഞ് രണ്ടിന്‌ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. യു.ജി.സി യുടെയും, എം.ജി.യൂണിവേഴ്‌സിറ്റി, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി എന്നിവയുടെയും മുൻ അദ്ധ്യക്ഷൻ ഡോ.വി.എൻ.രാജശേഖരൻപിള്ള ഉദ്ഘാടനം നിർവഹിക്കും. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. എം.ജി.യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ.സിറിയക്‌തോമസ് സ്ഥാപക പിതാക്കന്മാരെ അനുസ്മരിക്കും. എം.ജി.യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. റിട്ട.ടീച്ചേഴ്‌സ്‌ഫോറം പ്രസിഡന്റ് പ്രൊഫ.സി.ജെ.സെബാസ്റ്റ്യൻ, അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ് ഡിജോ കാപ്പൻ, പി.ടി.എ വൈസ് പ്രസിഡന്റ്‌ ഡോ.സണ്ണിജോസഫ്, റിട്ട.നോൺ ടീച്ചിംഗ് സ്റ്റാഫ് റെപ്രസന്റേറ്റീവ്‌ ജോസഫ് എബ്രാഹം, വിദ്യാർത്ഥി പ്രതിനിധി മെറി ആന്റണി എന്നിവർ പ്രസംഗിക്കും. പ്രിൻസിപ്പൽ റവ.ഡോ.ജെയിംസ്‌ ജോൺ മംഗലത്ത് സ്വാഗതവും, കോളേജ് കൗൺസിൽ സെക്രട്ടറി പ്രൊഫ.ടോമി തോമസ് നന്ദിയും പറയും.