കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം ടൗൺ-ബി ശാഖ മുൻ പ്രസിഡന്റ് നാഗമ്പടം ശങ്കരമംഗലം (ചിറയിൽ) സി.എസ്. രഘു (80) നിര്യാതനായി. 1928 ൽ കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രാങ്കണത്തിൽ ശിവഗിരി തീർത്ഥാടനത്തിന് ശ്രീനാരായണഗുരുദേവനിൽ നിന്ന് അനുമതി തേടിയ മാലിയിൽ ടി.കെ. കിട്ടൻ റൈട്ടറുടെ ചെറുമകനാണ്. ഭാര്യ: കുമ്മനം പുന്നശേരി കുടുംബാംഗം പരേതയായ പി.പി. ലീലാമണി, മകൾ: പരേതയായ രേഖ. മരുമകൻ: ലെവൻ കാഞ്ഞിരത്തിങ്കൽ. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മുട്ടമ്പലം ശാന്തിധാമം ശ്മശാനത്തിൽ.