കാഞ്ഞിരപ്പള്ളി : അഖിലേന്ത്യാ ജനാധിപത്യ മഹിളാഅസോസിയേഷൻ കാഞ്ഞിരപ്പള്ളി ഏരിയാ സെമിനാർ നാളെ രാവിലെ പത്തിന് പാറത്തോട് പെൻഷൻഭവനിൽ നടക്കും. ജില്ലാ സെക്രട്ടറി തങ്കമ്മ ജോർജുകുട്ടി ഉദ്ഘാടനം ചെയ്യും. ' വിശ്വാസവും അന്ധവിശ്വാസവും സൈബർ ലോകത്തെ കാണാക്കെണികൾ ' എന്ന വിഷയത്തിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.റെജി സഖറിയ, ജിഷ മനോജ് (കനൽ ) എന്നിവർ ക്ലാസെടുക്കും.