പൊൻകുന്നം : ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളെ തകർക്കുന്ന ആസൂത്രിത നീക്കങ്ങൾ സർക്കാരിൽ നിന്നുണ്ടാകുന്നുണ്ടെന്ന് അഖിലഭാരത അയ്യപ്പസേവാസംഘം പൊൻകുന്നം യൂണിയൻ സമ്മേളനം ആരോപിച്ചു. ക്ഷേത്രങ്ങളുടെ ആചാരമൗലികത നിലനിറുത്തുന്നതിനായാണ് ദേവസ്വംബോർഡ് രൂപീകരിച്ചത്. എന്നാൽ ഓരോ കാലത്തും സർക്കാരുകൾ ബോർഡിനെ വരുതിയിൽ നിറുത്താനാണ് ശ്രമിക്കുന്നത്. ഇടതു സർക്കാർ ഇക്കാര്യത്തിൽ സർവസീമകളും ലംഘിച്ചു. യുവതീപ്രവേശനത്തെ സ്ത്രീപ്രവേശനമെന്ന് വ്യാഖ്യാനിച്ചാണ് സർക്കാർ കോടതിവിധി ക്ഷണിച്ചുവരുത്തിയത്. ആചാരസംരക്ഷണത്തിൽ സർക്കാരും ദേവസ്വംബോർഡും വിവേകപരമായ നിലപാട് കൈക്കൊള്ളണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.ചന്ദ്രശേഖരൻ നായർ പ്രമേയം അവതരിപ്പിച്ചു.