കോട്ടയം: 2020-ലെ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി റിപ്പീറ്റേഴ്‌സ് സെപ്തംബർ ബാച്ചുകൾ സെപ്തംബർ 2 ന് ദർശന അക്കാഡമിയിൽ ആരംഭിക്കും. മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലന രംഗത്ത് സി.എം.ഐ. വൈദീകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമാണ് ദർശന. 2019-ലെ വിവിധ എൻട്രൻസ് പരീക്ഷകളിൽ ദർശനയിലെ വിദ്യാർത്ഥികൾ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. നീറ്റ് പരീക്ഷ എഴുതിയ 90% വിദ്യാർത്ഥികളും യോഗ്യത നേടുകയും, 18 വിദ്യാർത്ഥികൾ 600 മാർക്കിന് മുകളിലും 153 വിദ്യാർത്ഥികൾ 550 മാർക്കിന് മുകളിലും സ്‌കോർ ചെയ്ത്, ചരിത്ര വിജയമാണ് ദർശന അക്കാഡമി ഈ വർഷം കൈവരിച്ചത്. എം.ബി.ബി.എസ്., ബി.ഡി.എസ്. തുടങ്ങിയ കോഴ്‌സുകളിലേയ്ക്ക് ഗവ. മെറിറ്റിൽ നിരവധി കുട്ടികളാണ് പ്രവേശനം നേടിയത്. രാജസ്ഥാൻ കോട്ടയിലെ മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലന രംഗത്തെ വിദഗ്ദ്ധരായ അദ്ധ്യാപകരും IIT/AIIMS എൻട്രൻസ് പരിശീലനത്തിൽ കോട്ടയിൽനിന്നും പരിശീലനം നേടിയ അദ്ധ്യാപകരും ദർശനയുടെ പ്രത്യേകതയാണ്.
യോഗ്യരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിലൂടെ 100% വരെ ഫീസാനുകൂല്യങ്ങളും 3 കോടി രൂപയുടെ അവാർഡുകളും ദർശന പ്രഖ്യാപിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. ഫോൺ: 8547673001/2/3/4.