എരുമേലി : മണിപ്പുഴ വട്ടോംകുഴി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് കോൺഗ്രസ് മണിപ്പുഴ ബൂത്ത് കമ്മറ്റി ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന റോഡിൽ നിറയെ കുണ്ടും കുഴികളുമാണ്. നിരവധി പരാതികൾ സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. പ്രതിഷേധ യോഗത്തിൽ ബൂത്ത് പ്രസിഡന്റ് ജെയിൻ ചീരകുളത്തിൽ അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. ജോയി മങ്കന്താനം, സോമൻ മടത്താനിൽ എന്നിവർ പ്രസംഗിച്ചു.