പൊൻകുന്നം: സെന്റ് ആന്റണീസ് ഗ്രൂപ്പ് ഒഫ് കോളേജുകളുടെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെ എല്ലാ പ്രമുഖ മത്സരപരീക്ഷകൾക്കുമായി പൊൻകുന്നത്ത് ആരംഭിക്കുന്ന ആധുനിക കോച്ചിംഗ് ഹബ്ബിന്റെ ഉദ്ഘാടനം ഇന്ന് 11 ന് കോളജ് ഓഡിറ്റോറിയത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിക്കും. ഐ.ആർ.എസ്. ഗ്രൂപ്പുമായി സഹകരിച്ച് ഐ.ഇ.എൽ.ടി.എസ് കോഴ്‌സുകളും, ഇന്ത്യയിലെ പ്രമുഖ സിവിൽ സർവീസ് അക്കാദമിയായ എ.എൽ.എസ് ന്യൂഡൽഹിയുമായി സഹകരിച്ച് വി സാറ്റിന്റെ സഹായത്തോടെ സിവിൽ സർവീസ് ക്ലാസ്സുകളും തുടങ്ങും. പ്ലസ് ടു പഠിച്ചുകൊണ്ടിരിക്കുന്നവർക്കായി ഫൗണ്ടേഷൻ കോഴ്‌സുകളും ബിരുദധാരികൾക്കായി ഫുൾടൈം കോഴ്‌സുകളും ക്രമീകരിച്ചിട്ടുണ്ട്. ഡൽഹിയിൽ നടത്തുന്ന ദേശീയ നിലവാരമുള്ള ക്ലാസ്സുകൾ അതേപടി ഇവിടെ നടപ്പിലാക്കുന്നു. മത്സരാർത്ഥികൾക്ക് സാധാരണ ക്ലാസ് മുറികളിലെപ്പോലെ ഇന്ററാക്ഷൻ സൗകര്യം ഉണ്ടായിരിക്കും. നൂതന സൗകര്യങ്ങളോടുകൂടിയ ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.
കോമ്പറ്റീറ്റർ അക്കാദമി കോട്ടയവുമായി സഹകരിച്ച് പി.എസ്.സി പരിശീലനവും തുടങ്ങും. ബാങ്ക് ടെസ്റ്റ് പരിശീലനം, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, കോ-ഓപ്പറേറ്റീവ് ബാങ്ക് പരീക്ഷ, ഐ.ബി.പി.എസ്, റെയിൽവെ റിക്രൂട്ട്‌മെന്റ്, വില്ലേജ് എക്‌സറ്റെൻഷൻ ഓഫീസർ, ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് തുടങ്ങിയവയ്ക്കുള്ള പരിശീലനവും നൽകുന്നു.
പ്രധാനമന്ത്രി നൈപുണ്യ വികസന ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് സ്റ്റെഡ് കൗൺസിലിന്റെ നിരവധി കോഴ്‌സുകൾക്കും ഇവിടെ പരിശീലനം നൽകുന്നു. ഇന്ത്യയിലെ എല്ലാ പ്രമുഖ മത്സര പരീക്ഷകൾക്കും വേണ്ടിയുള്ള ഒരു പരിശീലനകേന്ദ്രം സ്ഥാപിക്കുക വഴി ഗ്രാമീണ ജനങ്ങളിലെ യുവതലമുറയ്ക്ക് എല്ലാ പ്രമുഖ മത്സരപ്പരീക്ഷകളിലും വിജയം കൈവരിച്ച് അവരവരുടെ അഭിരുചിക്കൊത്തവണ്ണമുള്ള ജോലികളിൽ എത്തപ്പെടുവാൻ സാധിക്കും വിധമാണ് പരിശീലനം ക്രമപ്പെടുത്തിയിരിക്കുന്നതെന്ന് റവ. ഡോ. ആന്റണി നിരപ്പേൽ പറഞ്ഞു.