പൊൻകുന്നം : കെ.എസ്.കെ.ടി.യു. ചെറുവള്ളി മേഖലാ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി എ.കെ.ബാബു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.കെ.ശ്രീധരൻ പിള്ള അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി കെ.എൻ.ചന്ദ്രദാസ് റിപ്പോർട്ടും, ഏരിയാ സെക്രട്ടറി ഒ.കെ.ശിവൻകുട്ടി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. എ.ആർ. നാരായണൻ നായർ പ്രസിഡന്റും, കെ.എ.ചന്ദ്രദാസ് സെക്രട്ടറിയുമായ 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
വാഴൂർ : കെ.എസ്.കെ.ടി.യു വാഴൂർ മേഖലാ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി എ.കെ.ബാബു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.ഇ. കമലാക്ഷി അദ്ധ്യക്ഷയായി. മേഖലാ സെക്രട്ടറി ടി.എൻ. ഗോപി റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു വാഴൂർ ഏരിയാ സെക്രട്ടറി കാനം രാമകൃഷ്ണൻ നായർ, കെ.എസ്.കെ.ടി.യു. ഏരിയാ പ്രസിഡന്റ് എൻ. കെ. സുധാകരൻ, സി.പി.എം വാഴൂർ ലോക്കൽ സെക്രട്ടറി അഡ്വ.ബെജു കെ. ചെറിയാൻ, പി. ആർ. രാജ്കുമാർ എന്നിവർ പ്രസംഗിച്ചു. കെ.ഇ.കമലാക്ഷിയെ പ്രസിഡന്റായും,ടി.എൻ. ഗോപിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.