അടിമാലി. മദ്യലഹരിയിൽ നേര്യമംഗലം പാലത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷിണി മുഴക്കിയ ആദിവാസി യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി.ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്അഞ്ചാംമൈൽ ആദിവാസി കോളനിയിലെ രാജീവ് (28) ആണ് പണിപറ്റിച്ചത്.പാലത്തിൽ കയറിയ യുവാവ് തിരിച്ചിറങ്ങിക്കൊള്ളുമെന്നാണ് നാട്ടുകാർ കരുതിയത്. തന്റെ മാതാവ് മരണമടഞ്ഞെന്നും ഇനി താൻ ജീവിച്ചിരിക്കുന്നില്ലെന്നും പാലത്തിന് മുകളിൽ കയറിയ യുവാവ് വിളിച്ച് പറഞ്ഞതോടെ കളി കാര്യമായി. ഒടുവിൽ കോതമംഗലത്തു നിന്ന് ഫയർഫോഴ്‌സും ഊന്നുകൽ പൊലീസും നാട്ടുകാരുംകൂടി പാലത്തിന് മുകളിൽ നിന്ന് സാഹസികമായി വലയിൽ കെട്ടിതാഴെയിറക്കിയതോടെ യാണ് പ്രശ്നപരിഹാരമായത്.സംഭവത്തെത്തുടർന്ന് ഏതാനും സമയം ഗതാഗതം തടസ്സപ്പെട്ടു.
ചിത്രം . യുവാവിനെ വലയിൽ ഫയർ ഫോഴ്‌സ് കെട്ടിയിറക്കുന്നു
ചിത്രം . യുവാവിനെ പുറത്തിറക്കി നടത്തി കൊണ്ടു പോകുന്നു.
ചിത്രം. പാലത്തിൽ കാഴ്ച്ചക്കാരായി തടിച്ചുകൂടിയ ജനങ്ങൾ