inaguration

കടുത്തുരുത്തി : മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് മെയിൻ റോഡ് കടക്കുന്നത് ഒഴിവാക്കുന്നതിനായി എം.എൽ.എ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച നവീകരിച്ച മേൽപ്പാലം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചു മൂന്ന് ലക്ഷം രൂപ വിനിയോഗിച്ചാണ് മേൽപ്പാലം നിർമ്മിച്ചിരിക്കുന്നത്.
നടപ്പാലത്തിന്റെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയ മോൻസ് ജോസഫ് എം.എൽ.എ യെ പി.ടി.എ കമ്മിറ്റി പ്രത്യേകം ഉപഹാരം നൽകി അനുമോദിച്ചു. മുട്ടുചിറ സെന്റ് ആഗ്‌നസ് സ്‌കൂൾ മാനേജർ റവ ഫാ. ജോസഫ് ഇടത്തുംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ മേരി സെബാസ്റ്റ്യൻ, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് മെമ്പർ പി വി സുനിൽ, സ്‌കൂൾ ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ അനിജ മരിയ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മാത്യു ജി മുരിക്കൻ, വാർഡ് മെമ്പർ കെ.പി ഭാസ്‌കരൻ, പി.ടി.എ പ്രസിഡന്റ് റെജി പുല്ലൻ കുന്നേൽ, സെക്രട്ടറി സിജോ പിജെ, മുൻ പ്രസിഡന്റ് ടോമി വടക്കേപറമ്പിൽ, സിസ്റ്റർ ക്ലയർ മരിയ, കുമാരി മെറിൻ ജോയി ,ക്രിസ്റ്റി തേരേസ ജോർജ് എന്നിവർ പങ്കെടുത്തു.