ചങ്ങനാശേരി:ചങ്ങനാശേരി അർബൺ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സഹകരണ ജനാധിപത്യ മുന്നണിക്ക് വിജയം. വിജയിച്ച സ്ഥാനാർത്ഥികൾ. എ.വി. റസ്സൽ, കെ.ഡി സുഗതൻ, എ.എം തമ്പി, അനിതാ സാബു, കെ.ടി തോമസ്, അഡ്വ. പി.എസ് മനോജ്, ജയിംസ് വർഗീസ്, ഗീതാ അജി, ബാബു തോമസ്, ബോബൻ ജോസഫ്, സിന്ധു എസ് കുമാർ, ടോണി സി കല്ലുകളം, കെ.ജെ മുഹമ്മദ് ബഷീർ. സഹകരണ ജനാധിപത്യ മുന്നണി നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. തുടർന്ന് ചേർന്ന അനുമോദന യോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവും വിജയിച്ച സ്ഥാനാർത്ഥിയുമായ എ.വി റസൽ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ കേരള കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.