തലയോലപ്പറമ്പ്: മറവൻതുരുത്ത് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂളുകളിൽ അമ്മ മധുരം പദ്ധതിക്ക് തുടക്കമായി.വാഴേകാട് ഗവ.എൽ പി സ്‌കൂൾ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി വി ഹരിക്കുട്ടൻ നിർവ്വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. എസ് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ സംരക്ഷണ സമിതി അംഗം കമലാസനൻ, സ്‌കൂൾ അദ്ധ്യാപകർ പി.ടി.എ ഭാരാവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.