ഏറ്റൂമാനൂർ: പട്ടാപ്പകൽ നഗരത്തിൽ പാർക്ക് ചെയ്തിരുന്ന സെയിൽ പിക്കപ്പിന്റെ പടുതയും കണ്ണാടിയും വൈപ്പറും സാമൂഹ്യ വിരുദ്ധർ തകർത്തതായി പരാതി. ഏറ്റൂമാനൂർ കെ.എസ്.ആർ.ടീ.സി ക്ക് സമീപം പാർക്ക് ചെയ്തിരുന്ന പേരൂർ ആണ്ട് കാലായിൽ ഷൈൻ മോന്റ വാഹനമാണ് തകർത്തത്. ഷൈൻ മോൻ ഏറ്റൂമാനൂർ പൊലീസിൽ പരാതി നൽകി.