trafic
പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേക്ക് വാഹനങ്ങള്‍ ഇറങ്ങി വരുന്ന സ്ഥലത്തെ അനധികൃത പാര്‍ക്കിംഗ്

അടിമാലി: പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കുള്ള റോഡിലെ അനധികൃത പാർക്കിംഗ് ഗതാഗത കുരുക്കും അപകടവുമുണ്ടാക്കുന്നു. സ്റ്റാൻഡിലേക്കുള്ള വാഹനങ്ങൾ വരുന്ന വി.ടി. ഹോട്ടലിന് സമീപത്തെ റോഡിന്റെ വലതു ഭാഗത്താണ് അശാസ്ത്രീയമായി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്. അമിതവേഗതയിൽ സ്റ്റാൻഡിലേക്ക് ബസുകൾ വരുന്ന ഇതുവഴി കാൽനട യാത്രക്കാരടക്കം ഭയന്നാണ് നടക്കുന്നത്. കാൽനടയാത്രക്കാർക്കോ ഒന്ന് ഒതുങ്ങി നിൽക്കാൻ പോലും ഇടംകാണില്ല. റോഡിന്റെ ഇടതുഭാഗത്ത് കൈവരിയും ഇല്ല. ഇങ്ങനെയുള്ള റോഡിലാണ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട അടിമാലി ട്രാഫിക് പൊലീസ് ഒന്നും കണ്ടില്ലെന്ന മട്ടാണ്. വൺവേയായ ഈ റോഡിലൂടെ പലപ്പോഴും വാഹനങ്ങൾ എതിർദിശയിൽ പോയാലും അധികൃതർ കണ്ണടയ്ക്കുകയാണ്. ഈ ഭാഗത്ത് ട്രാഫിക് പൊലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.