കോട്ടയം : സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മദ്ധ്യവയസ്കൻ മരിച്ചു. പാമ്പാടി പുത്തൻപുരയ്ക്കൽ ജിജി വർഗീസാണ് (45) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ കങ്ങഴ മൂലേപ്പീടികയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് റോഡിൽക്കിടന്ന ജിജിയെ കറുകച്ചാൽ പൊലീസും നാട്ടുകാരും ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു മരണം.