ചങ്ങനാശേരി : ഇത്തിത്താനം ജനതാ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രൊഫ. ടോമിച്ചൻ ജോസഫിനെ പ്രസിഡന്റായും കെ. എസ്. നാരായണൻ നായരെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ പ്രൊഫ. ടോമിച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് മുൻ പ്രസിഡന്റ് ഡോ. പി. കെ. പത്മകുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി എം.എൻ. മുരളീധരൻ നായർ, സി.പി.ഐ ലോക്കൽ സെക്രട്ടറി എം. നാരായണൻ നായർ, മണ്ഡലം കമ്മിറ്റി അംഗം സുകുമാരൻ നെല്ലിശ്ശേരി, എ.പി. ശാസ്താവ് കുട്ടി, ബാങ്ക് സെക്രട്ടറി പി.കെ. കുഞ്ഞുമോൻ, കെ.എസ്. നാരായണൻ നായർ എന്നിവർ പങ്കെടുത്തു.