വൈക്കം : 37-ാംമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര നിർവ്വഹണ സമിതിയുടെ മാതൃസമിതി യോഗം നാളെ 11ന് ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും.
പ്രശസ്ത കർണ്ണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി ഉദ്ഘാടനം ചെയ്യും. ധീവരസഭ വനിതാ സംസ്ഥാന പ്രസിഡന്റ് ഭൈമി വിജയൻ അദ്ധ്യക്ഷത വഹിക്കും. സി.കെ.ആശ എം. എൽ. എ മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫ.ഗീത, പ്രൊഫ.കെ.എസ്. ഇന്ദു എന്നിവർ പ്രഭാഷണം നടത്തും. ബീന അശോകൻ, ശ്രീലേഖ മണിലാൽ, ശ്രീജിനി, സന്ധ്യ ബാലചന്ദ്രൻ, ഓമന, സീമ സന്തോഷ്, ശകുന്തള, ഇന്ദിരാദേവി അന്തർജനം, ഇ.വി.ബിജി എന്നിവർ പ്രസംഗിക്കും. സത്രസമിതി ജനറൽ സെക്രട്ടറി ടി.ജി.പത്മനാഭൻ നായർ മാതൃസമിതി പ്രവർത്തനങ്ങൾ വിശദീകരിക്കും. സുലോചന കണ്ണാട്ട് സ്വാഗതവും ബീന മോഹൻ നന്ദിയും പറയും. വർക്കിംഗ് ചെയർമാൻ ബി.അനിൽകുമാർ, ചീഫ് കോ-ഓർഡിനേറ്റർ പി.വി.ബിനേഷ്, ജനറൽ കൺവീനർ രാഗേഷ്.ടി.നായർ എന്നിവർ നേതൃത്വം നൽകും.