വൈക്കം : തോട്ടകം പള്ളി ഇടവകയായി ഉയർത്തപ്പെട്ടതിന്റെ 100 ദിവസം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് 4ന് തുടക്കമാകും.

1904ൽ സ്ഥാപിതമായ പള്ളി 1919 ൽ ഇടവകയായി ഉയർത്തപ്പെട്ടതിന്റെ ശതാബ്ദി ആഘോഷം നാളെ വൈകിട്ട് 3ന്, വൈക്കം സെന്റ് ജോസഫ് ഫൊറോനപ്പള്ളിയിൽ നിന്നും തോട്ടകം പള്ളിയിലേക്ക് ദീപശിഖാപ്രയാണത്തോടെ ആരംഭിക്കും.വൈക്കം ഫൊറോന വികാരി ഫാ. ജോസഫ് തെക്കിനേൻ തോട്ടകം വികാരി ഫാ.ഫ്രാങ്കോ ചൂണ്ടലിന് ദീപശിഖ തെളിച്ച് കൈമാറും. വാഹന അകമ്പടികളോടെ തോട്ടകം പള്ളിയിൽ എത്തിച്ചേരുമ്പോൾ മാർ മാത്യു വാണിയകിഴക്കേൽ ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ഞായറാഴ്ചകളിൽ വയോജന - മാതൃ- പിതൃ - യുവജന - ബാലികാബാല സെമിനാറുകളും ആഗസ്റ്റ് 25ന് ജനറൽ മെഡിക്കൽ ക്യാമ്പ് രക്തഗ്രൂപ്പ് നിർണ്ണയ ദാന ക്യാമ്പും 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ആസ്റ്റർ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ മാസം ഹൃദയപരിശോധനാ ക്യാമ്പും നടത്തും. നവംബർ 17ന് നടക്കുന്ന ഇടവകത്തിരുനാളിനോടനുബന്ധിച്ച് ശതാബ്ദിയാഘോഷത്തിന്റെ സമാപനവും നടക്കുമെന്ന് തോട്ടകം പള്ളി വികാരി ഫാ.ഫ്രാങ്കോ ചൂണ്ടൽ, വി.സി.ജോയി ചെത്തിയിൽ, ജേക്കബ് മണലേഴത്ത്, പ്രോഗ്രാം കമ്മിറ്റി കൺവീനർ റോജൻ മാത്യു, പബ്ലിസിറ്റി കൺവീനർ ബാബു കുണ്ടകശ്ശേരി എന്നിവർ പറഞ്ഞു.