പട്ടം: ജോസ്‌കോ ജുവലേഴ്‌സിന്റെ നവീകരിച്ച പട്ടം ഷോറൂം ഉദ്ഘാടനം അഞ്ചിന് നടക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആകർഷകമായ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ബമ്പർ സമ്മാനമായി സ്വർണ നെക്ളേസ് നേടാം. ഒരുലക്ഷം രൂപയ്ക്ക് മേലുള്ള ഡയമണ്ട് ആഭരണ പർച്ചേസുകൾക്കൊപ്പം ഡയമണ്ട് ആഭരണങ്ങൾ തന്നെ സമ്മാനമായി സ്വന്തമാക്കാം.

മണിക്കൂറുകൾ തോറുമുള്ള നറുക്കെടുപ്പിലൂടെ സ്വർണനാണയങ്ങൾ, ഗൃഹോപകരണങ്ങൾ, വിലക്കിഴിവ് എന്നിവ നേടാൻ അവസരമുണ്ട്.

ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 12,000 രൂപ കിഴിവുമുണ്ട്. പഴയ സ്വർണാഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവില്ലാതെ 916 ബി.ഐ.എസ് ഹാൾമാർക്ക്ഡ് സ്വർണോ സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങളോ ആക്കിമാറ്രി വാങ്ങാം. വിവാഹ പർച്ചേസുകൾക്ക് പൂജ്യം ശതമാനം മാർജിൻ, അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്ക് മെഗാ ഡിസ്‌കൗണ്ട്, 25000 രൂപയ്ക്ക് മുകളിലുള്ള കാഷ് പർച്ചേസുകൾക്ക് കാഷ്ബാക്ക് തുടങ്ങിയ ഓഫറുകളുമുണ്ട്.

വിവാഹ പാർട്ടികൾക്കുള്ള അത്യപൂർവ ഡിസൈനുകളുടെ വിപുലമായ ശ്രേണിക്കൊപ്പം ചെട്ടിനാട്, സിംഗപ്പൂർ, മുബയ്, കൽകട്ട, രാജ്കോട്ട് ആഭരണങ്ങളുടെ ഏറ്റവും പുതിയ ഡിസൈനുകളും ബെൽജിയംകട്ട് ബ്രൈഡൽ ഡയമണ്ട് ഡിസൈനുകൾ, സോളിറ്റയർ കളക്ഷൻസ്, അൺകട്ട് ഡയമണ്ട് ഡിസൈനുകൾ, ബ്രാൻഡ‌ഡ് അംഗന അൺകട്ട് വെഡിംഗ് ഡിസൈനുകൾ, റോസ് ആൻഡ് ബോസ് വെഡിംഗ് ബാൻഡ് തുടങ്ങി വൈവിദ്ധ്യമാർന്ന വജ്രാഭരണ ശ്രേണികളും ഷോറൂമിൽ അണിനിരത്തിയിട്ടുണ്ട്. ആഗസ്‌റ്ര് 12വരെയാണ് ഉദ്ഘാടന ഓഫറുകൾ.