kob-gopi-jpg

കോട്ടയം : സാഹിത്യകാരനും വാഗ്‌മിയുമായ കോട്ടയം പരിപ്പ് ഗായത്രിയിൽ ഗോപി കൊടുങ്ങല്ലൂർ (69) നിര്യാതനായി. ദീർഘകാലം സാഹിത്യ പ്രവർത്തക സഹകരണ സംഘം സെക്രട്ടറിയായിരുന്നു. ഭാര്യ : പത്മിനി പരിപ്പ് പുന്നയൂർ കുടുംബാംഗമാണ്. മക്കൾ : ജി. ജയദേവൻ (സ്റ്റോർ മാനേജർ, ബിഗ്ബസാർ), ജി. ജയരാജൻ (മസ്‌കറ്റ്), ജി. രാജലക്ഷ്മി. മരുമക്കൾ: ധന്യ പി. മേനോൻ (ഡി.ഡി.പി ഓഫീസ് കളക്ടറേറ്റ് കോട്ടയം), ഊർമ്മിള (തിരുവനന്തപുരം), രാജേഷ് കൃഷ്ണമൂർത്തി (ഐശ്വര്യ, പാറമ്പുഴ). സംസ്‌കാരം : ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.