കടുത്തുരുത്തി : എസ്.എൻ.ഡി.പി യോഗം വാലാച്ചിറ ശാഖയുടെ ആഭിമുഖ്യത്തിൽ കൗമാരക്കാരായ കുട്ടികൾക്കായി നാളെ മാർഗനിർദ്ദേശക ക്ലാസ് നടത്തും. രാവിലെ 9.30 ന് വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുധ മോഹൻ ഉദ്ഘാടനം ചെയ്യും. വനിതാസംഘം യൂണിയൻ സെക്രട്ടറി ജഗദമ്മ തമ്പി അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് സോമൻ കണ്ണംപുഞ്ചയിൽ, സെക്രട്ടറി കെ.പി സദാനന്ദൻ എന്നിവർ സംസാരിക്കും. പ്രൊഫ. മോഹൻദാസ് മുകുന്ദൻ ക്ലാസ് നയിക്കും.