കോട്ടയം: മാദ്ധ്യമപ്രവർത്തകരുടെ തൊഴൽ സുരക്ഷയെ ബാധിക്കും വിധം രാജ്യത്തെ തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതാനുളള കേന്ദ്രസർക്കാരിന്റെ നിർദ്ദിഷ്ട നിയമഭേദഗതിയ്‌ക്കെതിരെ കെ.യു.ഡബ്ല്യു.ജെ- കെ.എൻ.ഇ.എഫ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തും. ആറിന് രാവിലെ പത്തരയ്ക്ക് കോട്ടയം പ്രസ്‌ക്ലബിൽ നിന്നും

മാർച്ച് ആരംഭിക്കും. കോട്ടയം പോസ്റ്റ് ഓഫീസ് കവാടത്തിന് മുന്നിൽ നടക്കുന്ന ധർണയിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ അഭിവാദ്യം ചെയ്യും. പ്രസ്‌ക്ലബിൽ ചേർന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. യോഗത്തിൽ പ്രസ്ക്ലബ് പ്രസിഡന്റ് സാനു ജോർജ് തോമസ്, സെക്രട്ടറി എസ്. സനില്‍കുമാർ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി ഷാലു മാത്യു, കെ.എൻ.ഇ.എഫ് ജില്ലാ പ്രസിഡന്റ് ജെയിംസ്‌കുട്ടി ജേക്കബ്, സംസ്ഥാന സെക്രട്ടറിമാരായ ആർ. ബിജു, റോബിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു