പാലാ : ഇന്റർനെറ്റ് ഒഫ് തിംഗ്സുമായി ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കാവുന്ന ഒരുകൂട്ടം ഉപകരണങ്ങളുമായി രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ വിദ്യാർത്ഥികൾ. സ്മാർട് ഹെൽമറ്റ്, ഐ.ഒ.ടി റോബോട്ട്, സ്മാർട് ബിൽഡിംഗ് സിസ്റ്റം, അടയ്ക്ക പറിയ്ക്കുന്ന യന്ത്രം തുടങ്ങിയവയാണ് പ്രധാന കണ്ടുപിടുത്തങ്ങൾ. കോളേജിലെ ഇലക്ട്രോണിക്‌സ് വിഭാഗം അവസാനവർഷ വിദ്യാർത്ഥികളുടെ കണ്ടുപിടുത്തങ്ങൾ ഇന്ന് കോളേജിൽ പ്രദർശിപ്പിച്ചു.
വിദ്യാർഥികളായ മാത്യു ജോസ്, റെൻജിമ രാജൻ, ട്രീസാ തോമസ്, ചന്ദന ചന്ദ്രൻ, എസ്.ഷിബിൻ, ഡാരി ടി ജോയി, അമൽ ജോയി, നിഥിൻ ബാബു, പി.ജെ.ക്രിസ്റ്റി, ശ്രീജാ എസ്, പി.പി.യേശുദാസ് എന്നിവരാണ് വിവിധങ്ങളായ കണ്ടുപിടുത്തങ്ങൾ നടത്തിയത്. വിദ്യാർഥികളെയും അദ്ധ്യാപകരെയും കോളേജ് മാനേജർ റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രിൻസിപ്പൽ ഡോ.വി.ജെ.ജോസഫ്,വൈസ് പ്രിൻസിപ്പൽ ഫാ.ജോസഫ് ആലഞ്ചേരി, ബർസാർ ഷാജി ആറ്റുപുറം തുടങ്ങിയവർ അഭിനന്ദിച്ചു.