ഏറ്റുമാനൂർ: പട്ടിത്താനം ജഗ്ഷനിലെ സിഗ്നൽലൈറ്റ് തകരാറിലായിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്ത്. ജംഗ്ഷനിലെ മൂന്ന് ദിശകളിലായി സ്ഥാപിച്ചിരിക്കുന്ന സിഗ്‌നൽ ലൈറ്റുകൾ പണിമുടക്കിയതോടെ ഇവിടെ അപകടസാദ്ധ്യത വർദ്ധിക്കുകയാണ്. എം..സി റോഡും, കോട്ടയം എറണാകുളം റോഡും സംഗമിക്കുന്ന ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാല് വാഹന അപകടങ്ങളാണ് ഇവിടെ നടന്നത്. സിഗ്‌നൽ ലൈറ്റ് നന്നാക്കുന്നതിൽ അധികൃതർ ഇനിയും കാലത്താമസം വരുത്തിയാൽ പ്രതിഷേധ സമര പരിപാടികൾ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം..