പാമ്പാടി : താലൂക്ക് ആശുപത്രിയിൽ ഇനി കുറഞ്ഞ വാടകയ്ക്ക് അഭയത്തിന്റെ ആംബുലൻസും സർവ്വീസ് നടത്തും. കിലോമീറ്ററിന് 14 രൂപ മാത്രം ഈടാക്കിയാണ് ആംബുലൻസ് സേവനം രോഗികൾക്ക് ലഭ്യമാക്കിയിരിക്കുന്നത് .അഭയ ഉപദേശക സമിതി ചെയർമാൻ വി.എൻ. വാസവൻ ആംബുലൻസിന്റെ താക്കോൽ പാമ്പാടി യൂണിറ്റ് കൺവീനർ കെ.കെ. ജോർജിന് കൈമാറി. ചടങ്ങിൽ പാമ്പാടി യൂണിറ്റ് ചെയർമാൻ വി.എം. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു . കർഷകസംഘം ജില്ലാ സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ , എബ്രഹാം തോമസ് , രാജീവ് ജോൺ മർക്കോസ് പ്രസംഗിച്ചു. ഫോൺ: 8078836007