കുളത്തുങ്കൽ : എസ്.എൻ.ഡി.പി യോഗം 108 ാം നമ്പർ പൂഞ്ഞാർ ശാഖയുടെ കുളത്തുങ്കൽ ശ്രീനാരായണ കുടുംബ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നാളെ രാവിലെ 11ന് ചോക്കാട്ട് മോഹനന്റെ വസതിയിൽ ചേരും .കുടുംബ യൂണിറ്റ് ചെയർമാൻ സഹദേവൻ മൈലംപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ശാഖാ പ്രസിഡന്റ് എം.ആർ.ഉല്ലാസ് മതിയത്ത് ഉദ്ഘാടനം ചെയ്യും. കുമാരിസംഘം ശാഖ കമ്മിറ്റി അംഗം ആര്യ കെ പ്രസാദ് സ്വാഗതമാശംസിക്കും. ശാഖാ സെക്രട്ടറി വി.എസ് വിനു വേലംപറമ്പിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.ശാഖാ വൈസ് പ്രസിഡന്റ് ഹരിദാസ് വരയത് മുഖ്യ പ്രഭാഷണം നടത്തും. കുടുംബ യൂണിറ്റ് കൺവീനറായ സനൽ മോഹനൻ മണ്ണൂർ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിക്കും.ശാഖാ ഭരണ സമിതി അംഗം പി.എൻ. സുരേന്ദ്രൻ പുതിയഭരണ സമിതിയുടെ തിരഞ്ഞെടുപ്പിന് നേതൃത്വം വഹിക്കും. മീനച്ചിൽ യൂണിയൻ പ്രീമാര്യേജ് കൗൺസിൽ കൺവീനർ എം.ആർ.ദിലീപ് , ശാഖാ ഭരണ സമിതി അംഗങ്ങളായ രാജി വിജയൻ, ദിനു മുതുകുളത്ത്, ശശി മുടവനാട്ട്, ശശിധരൻ കടലാടിമറ്റം ,നിയുക്ത യൂണിയൻ കമ്മറ്റി അംഗം കെ.ആർ. വിശ്വംഭരൻ നരിക്കുഴിയിൽ, പഞ്ചായത്ത് സമിതി അംഗങ്ങളായ ശശിധരൻ തോട്ടാപ്പള്ളിൽ, കെ.എൻ. ചെല്ലപ്പൻ കുളത്തിങ്കൽ, ഷാജി ചെരിയം പുറത്ത് ,വനിതാ സംഘം ശാഖാ പ്രസിഡന്റ് വത്സമ്മ ശിവൻ ,സെക്രട്ടറി സുശീല വിനോദ് ,യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അജയ് കൂടക്കൽ ,സെക്രട്ടറി എം.ആർ.പ്രകാശ് ,പ്രശോഭിനി സഭ അദ്ധ്യക്ഷ രാധാ വേലായുധൻ ,സെക്രട്ടറി നളിനി മധു, കുമാരി സംഘം പ്രസിഡന്റ് അജ്ഞനാ മോഹനൻ, സെക്രട്ടറി അജ്ഞനാ സന്തോഷ്, കല്ലേക്കുളം പ്രശോഭിനി കുടുംബ യൂണിറ്റ് ചെയർമാൻ ശശി ഒഴാങ്കൽ കൺവീനർ ഷൈല രാജു കീരിയാനിക്കൽ എന്നിവർ സംസാരിക്കും. യൂണിറ്റ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പുതിയ കൺവീനർ യോഗത്തിന് നന്ദി രേഖപ്പെടുത്തും. സമൂഹസദ്യയോടു കൂടി വാർഷിക പൊതുയോഗം സമാപിക്കും