kob-aswain-jpg

തലയോലപ്പറമ്പ്: വാഗമൺ പോയി മടങ്ങി വരുന്നതിനിടെ പാലാ ഈരാറ്റുപേട്ട റോഡിൽ പനക്കപ്പാലത്ത് നിയന്ത്രണം വിട്ട് ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. തലയോലപ്പറമ്പ് ഉമ്മാംകുന്ന് കുറ്റിപ്പാലക്കൽ (പട്ടശ്ശേരിൽ ) ശശിയുടെ മകൻ കെ.എസ് അശ്വിൻ (24) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന സഹോദരൻ പ്ലസ് ടു വിദ്യാർത്ഥി കെ.എസ് അശ്വന്ത് (17) ന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ പുലർച്ചെ 2.30 ന് ഈരാറ്റുപേട്ട പനക്കപ്പാലത്തിന് സമീപമാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അശ്വിനെ ഉടൻ തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.എ.സി മെക്കാനിക്കായിരുന്നു യുവാവ്. ഈരാറ്റുപേട്ട പൊലീസ് മേൽനടപടി സ്വീകരിച്ചു.അമ്മ: അംബിക
സഹോദരി: അശ്വനി.മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌ക്കാരം നടത്തി.