പൊൻകുന്നം : പൊലീസ് പിടികൂടിയ ടിപ്പർലോറി ഒരു മാസത്തിലധികമായി പി.പി റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപമാണ് മണൽ ലോറി കിടക്കുന്നത്. ഒരു മാസം മുൻപ് വാഹന പരിശോധനയ്ക്കിടെ ആറ്റുമണലുമായി വന്ന ലോറി പൊലീസ് പിടികൂടിയത്. മണൽ കയറ്റിയ ലോറി മുൻപ് രണ്ടുലക്ഷം അഡ്വാൻസ് വാങ്ങി വില്പന നടത്തിയിരുന്നതായി ലോറിയുടമ പറയുന്നു. പിടിച്ചെടുത്ത ലോറിയുടെ പിഴ ലോറി വാങ്ങിയ ആൾ കൊടുക്കണമെന്നാണ് ഉടമയുടെ പക്ഷം.