ചങ്ങനാശേരി: തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തിലെ അമര ശുദ്ധജല വിതരണ പദ്ധതിയുടെയും രണ്ട് ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന പുതിയ വാട്ടർ ടാങ്കിന്റെയും നിർമ്മാണോദ്ഘാടനം അമര പി.ആർ.ഡി.എസ് അങ്കണത്തിൽ ജലവിഭവ വകുപ്പു മന്ത്രി കെ കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. സി.എഫ്. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു സ്വാഗതം പറഞ്ഞു. പ്രത്യക്ഷ രക്ഷ ദൈവ സഭ പ്രസിഡന്റ് വൈ സദാശിവൻ മുഖ്യാഥിതി ആയിരുന്നു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ വി.കെ. സുനിൽകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ലൈസാമ്മ ജോർജ് , മാടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ രജനി സാബു, ബിനോയ് ജോസഫ്,സുനിതാ സുരേഷ് തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മേഴ്സി റോയി, സഹകരണ ബാങ്ക് പ്രസിഡന്റ് സതീഷ് ചന്ദ്ര ബോസ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മാരായ സോണി ഫിലിപ്പ്, അനിതാ ഓമനക്കുട്ടൻ, കെ എൻ സുവർണ്ണ കുമാരി, പഞ്ചായത്തംഗങ്ങളായ സാലി സുകുമാരൻ, കെ.എ. ജോസഫ്, എം.ആർ. അനിൽകുമാർ, മോട്ടി മുല്ലശേരി, സിബി ജോസഫ്,പി.ആർ.ഡി.എസ് ശാഖാ സെക്രട്ടറി എസ് അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി എൻ.ആർ. മുരളീധരൻ നായർ നന്ദി പറഞ്ഞു.