കോട്ടയം: തൊഴിൽ സമയം 14 മണിക്കൂറായി വർദ്ധിപ്പിക്കുകയും മിനിമംകൂലി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ ലേബർകോഡ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ കോട്ടയം ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തി. റെയിൽ വേ ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു മാർച്ച് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.ആർ. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.യു.സി (എം) സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തൻകാല, എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം എ.ജി. അജയകുമാർ, എൻ.സി.പി ജില്ല പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷൻ, യു.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം മുണ്ടക്കയം സോമൻ, എസ്.ടി.യു ജില്ല സെക്രട്ടറി ഹലീൽ റെഹ്മാൻ, ജെ.ടി.യു.സി സംസ്ഥാന സെക്രട്ടറ പി.ജി. സുഗുണൻ, ടി.യു.സി.ഐ ജില്ല പ്രസിഡന്റ് സി.എസ്. രാജു എന്നിവർ പ്രസംഗിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് ഫിലിപ്പ് ജോസഫ് സ്വാഗതവും സംയുക്ത ട്രേഡ് യൂണിയൻ ജില്ല കൺവീനർ വി.പി. കൊച്ചുമോൻ നന്ദിയും പറഞ്ഞു.