pannnn-

ടി വി പുരം: ഗ്രാമ പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബാലോത്സവം 2019 നടത്തി. പഞ്ചായത്ത് ഹാളിൽ ചേർന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ കവിത റെജി അദ്ധ്യക്ഷത വഹിച്ചു. വജ്ര ജൂബിലി ഫെല്ലോഷിപ്പ് പുരസ്‌കാര ജേതാവ് ടി.കെ.ബിജു ബഹിരാകാശ യാത്രയുടെ അൻപതാണ്ട് എന്ന വിഷയത്തിൽ വീഡിയോ പ്രദർശനവും നടത്തി. സമാപന സമ്മേളനത്തിൽ വിവിധ കലാസാംസ്‌കാരിക മത്സരങ്ങളിൽ വിജയികളായ എൽ.പി, യുപി, എച്ച്.എസ് വിഭാഗത്തിലുള്ള കുട്ടികൾക്ക് സമ്മാനദാനവും നടത്തി. വൈസ് പ്രസിഡന്റ് ബീനാ മോഹനനൻ സ്വാഗതം ആശംസിച്ചു.രമാ ശിവദാസ്, അനിയമ്മ അശോകൻ, വിഷ്ണു ഉല്ലാസ്, എസ്. ബിജു, ഷീലാ സുരേശൻ, ഗീതാ ജോഷി, ജീനാ തോമസ് പഞ്ചായത്ത് സെക്രട്ടറി പ്രസന്നകുമാരി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ.ചന്ദ്രസേനൻ, കുടുംബശ്രീ ചെയർപേഴ്‌സൺ ചന്ദ്രലേഖ, ലൈബ്രേറിയൻ പി.ആർ രാജി, ബാലസഭാ കുട്ടികൾ സാഹിത്യ സാംസ്‌കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.