വൈക്കം : ചെമ്മനത്തുകര കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് കുത്തിത്തുറന്ന് രേഖകളും ഫയലുകളും നശിപ്പിച്ചതായി പരാതി. സൊസൈറ്റി പ്രവർത്തകർ പ്രതിഷേധ യോഗം നടത്തി. പ്രസിഡന്റ് പി.ആർ ദിവാകരൻ, സെക്രട്ടറി ഇ.കെ കിഷോർ, ട്രഷറർ മോഹനൻ പാലക്കാട്ട് , ജോയിന്റ് സെക്രട്ടറി സുമേഷ് മുക്കുടിക്കൽത്തറ ,വൈസ് പ്രസിഡന്റ് വിജയൻ വിജയ നിവാസ് എന്നിവർ പ്രസംഗിച്ചു.