ചങ്ങനാശേരി : സ്വാതന്ത്ര്യം നേടിയെടുത്തതുപോലെ സംരക്ഷിക്കുന്നതിനും യുവജനങ്ങൾ മുന്നോട്ടു വരണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി. കെ.ശശിധരൻ പറഞ്ഞു. എ.ഐ.വൈ.എഫ് നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ നടക്കുന്ന സേവ് ഇന്ത്യ മാർച്ചിന്റെ സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എസ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവംഗം മോഹൻ ചേന്നംകുളം, മണ്ഡലം സെക്രട്ടറി അഡ്വ. കെ. മാധവൻപിള്ള, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വിഷ്ണു ഷാജി, എം.കെ.രാജേന്ദ്രൻ, ഷാജി ജോർജ്, സുകുമാരൻ നെല്ലിശ്ശേരി, ഷൈനി അഷറഫ്, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. മോഹൻ ചേന്നം കുളം, കെ.ടി. തോമസ്, അഡ്വ.കെ.മാധവൻപിള്ള, (രക്ഷാധികാരികൾ), ഷാജി ജോർജ് (ചെയർമാൻ), വിഷ്ണു ഷാജി (സെക്രട്ടറി), എം.എസ്.എം. ഇസ്മായിൽ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.