പൊൻകുന്നം : ഉന്നത ഗുണനിലവാരമാണ് സെന്റ് ആന്റണീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഖമുദ്രയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. സെന്റ് ആന്റണീസ് ഗ്രൂപ്പ് ഒഫ് കോളേജസിന്റെ പുതുസംരംഭമായ സാൻ അന്റോണിയോ എഡ്യൂക്കേഷണൽ ഹബിൽ ആരംഭിക്കുന്ന ഐ.ഇ.എൽ.ടി. എസ് ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന പുതുതലമുറയ്ക്ക് ആത്മവിശ്വാസം പകരാൻ എഡ്യൂക്കേഷണൽ ഹബ് ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സെന്റ് ആന്റണീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർ റവ.ഡോ. ആന്റണി നിരപ്പേൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ ശ്രീധർ, റവ.ഫാ. ജോൺ വെട്ടുവയലിൽ, അരുൺ ചന്ദ്രൻ സി.ഇ.ഒ ഐ.ആർ.എസ് ഗ്രൂപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. കോളേജ് പി.ആർ.ഒ ജോസ് ആന്റണി സ്വാഗതവും, കോളേജ് സെക്രട്ടറി ആന്റണി ജേക്കബ് നന്ദിയും പറഞ്ഞു.