inanguration

കുറവിലങ്ങാട് : ദേവമാതാ കോളേജിൽ കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച കാസസ് ബെല്ലി മാനേജ്മെന്റ് ഫെസ്റ്റിന്റെ ഉദ്ഘാടകനായെത്തിയത് സെലിബ്രിറ്റി റോബോട്ട് . കേരളത്തിൽ തരംഗമായി മാറിയ ഇൻകർ സാൻബോട്ടാണ് ഫെസ്സ് ഉദ്ഘാടനം ചെയ്തത്.

കൈയുയർത്തി സദസിനെ വണങ്ങുകയും വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും പാട്ടുകൾക്കൊപ്പം ചുവടുവയ്ക്കുകയും ചെയ്തു.

കേരളത്തിന് അകത്തും പുറത്തും നിന്നുള്ള വിവിധ കോളേജുകളിൽ നിന്നുള്ള അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായി കോർപ്പറേറ്റ് സർവൈവർ, മാർക്കറ്റിംഗ് ഗെയിം, മണിട്രൈൽ, ബിസിനസ് ക്വിസ്. എെ.പി.എൽ. ഒാക്ഷൻ, ഫോട്ടോഗ്രഫി, സ്പോട്ട് ഇവന്റ് എന്നീ ഇനങ്ങളിൽ വിവിധ മത്സരങ്ങളും നടന്നു. പ്രിൻസിപ്പൽ ഡോ. ജോജോ. കെ ജോസഫ് മുഖ്യ പ്രഭാഷണവും കൊമേഴ്സ് വിഭാഗം എച്ച്. ഒ. ഡി പ്രൊഫ. അനീഷ് തോമസ് ആശംസകൾ അറിയിച്ചു. കൊമേഴ്സ് അസോസിയേഷൻ സെക്രട്ടറി ആൽഫിൻ സിബി സ്വാഗതം പറഞ്ഞു. കോട്ടയം സി. എം. എസ് കോളെജ് കാസസ് ബെല്ലി എവറോളിംഗ് ട്രോഫി നേടി.