കോട്ടയം: മൗണ്ട് കാർമൽ വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ എംസീവിയൻ ട്രോഫി ആൾ കേരള ഇന്റർസ്‌കൂൾ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രിൻസിപ്പൽ സിസ്റ്റർ ഗ്രെയ്‌സിലിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു

7 മുതൽ 9 വരെ കഞ്ഞിക്കുഴി മൗണ്ട് കാർമൽ വിദ്യാനികേതൻ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ഇരുപതോളം ടീമുകൾ പങ്കെടുക്കും. 7ന് രാവിലെ 10ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. കാർമ്മൽ സിസ്റ്റേഴ്‌സ് ഓഫ് സെയിന്റ് തെരേസ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ക്രിസ്റ്റബെല്ല അദ്ധ്യക്ഷത വഹിക്കും. സ്‌കൂൾ മാനേജർ സിസ്റ്റർ ധന്യ ട്രോഫി അനാവരണം നിർവഹിക്കും. ജില്ലാ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ഷാജി ജേക്കബ് ടൂർണമെന്റ് പതാക ഉയർത്തും. സെക്രട്ടറി ബിജു ഡി. തേമാൻ, സ്‌കൂൾ പ്രിൻസിപ്പൽ സി. ഗ്രെയ്‌സിലിൻ , വൈസ് പ്രിൻസിപ്പൽ സ്മിതാ ജയിംസ് തുടങ്ങിയവർ സംസാരിക്കും. ബാസ്‌ക്കറ്റ്‌ബോൾ മൽസരങ്ങളുടെ ഇടവേളകളിൽ കലാസാംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

9ന് ഉച്ചയ്ക്ക് 12.30 ന് സമാപന സമ്മേളനത്തിൽ ജില്ലാകളക്ടർ പി. കെ.സുധീർ ബാബു വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കും. സ്‌കൂൾ മനേജർ സി. ധന്യ അദ്ധ്യക്ഷത വഹിക്കും. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജി. രാധാകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തും. വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി, സംസ്ഥാന ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് പി. ജെ .സണ്ണി എന്നിവർ സംബന്ധിക്കും. വൈസ് പ്രിൻസിപ്പൽ സ്മിതാ ജയിംസ്, ടൂർണമെന്റ് കൺവീനർ എൻ.ബി അരുൺ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.