meeran
ചിത്രം . വ്യാജ നോട്ട് പ്രതി മീരാന്‍

അടിമാലി: സിനിമ ഷൂട്ടിംഗിന് ഉപയോഗിച്ചിരുന്ന വ്യാജ നോട്ട് എ.ടി.എം കൗണ്ടർ വഴി അക്കൗണ്ടിലേക്ക് നിക്ഷേപിച്ച യുവാവ് അറസ്റ്റിൽ. അടിമാലി പുത്തൻപുരയിൽ മീരാനാണ് (40) അറസ്റ്റിലായത്. 2,000 രൂപയുടെ അഞ്ച് നോട്ടുകളാണ് ഇയാൾ സൗത്ത് ഇന്ത്യൻ ബാങ്ക് അടിമാലി ശാഖയുടെ എ.ടി.എം കൗണ്ടർ വഴി അക്കൗണ്ടിൽ നിക്ഷേപിച്ചത്. പിന്നീട് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് നോട്ടിൽ സിനിമ ഷൂട്ടിംഗിന് എന്ന് രേഖപ്പെടുത്തിയതായി കണ്ടെത്തിയത്. തുടർന്ന് അധികൃതർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി സി.ഐ പി.കെ. സാബുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മീരാനെ അറസ്റ്റ് ചെയത്. പ്രതിയെ റിമാർഡ് ചെയ്തു.