അതിരമ്പുഴ: ശാസ്ത്ര സാങ്കേതിക ഗവേഷണ മേഖലയിലെ മികവിന് ആദരമായി മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലറും പ്രമുഖ പോളിമർ നാനോ സയൻസ് ശാസ്ത്രജ്ഞനുമായ പ്രൊഫ. സാബു തോമസിന് യൂറോപ്യൻ അക്കാഡമി ഓഫ് സയൻസസിന്റെ അംഗത്വം. നൊബേൽ, ഫീൽഡ്‌സ് മെഡൽ, വൂൾഫ് പ്രൈസ്, ആബൽ പ്രൈസ് ജേതാക്കളും ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞരും അംഗമായ സ്വതന്ത്ര രാജ്യാന്തര സമിതിയാണിത്. കെമിസ്ട്രി ഡിവിഷനിൽ പ്രൊഫ. സാബു തോമസിന് മാത്രമാണ് അംഗത്വം ലഭിച്ചിട്ടുള്ളത്.