മുണ്ടക്കയം : എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ കീഴിലുള്ള മുഴുവൻ ശാഖാ ഭാരവാഹികളെയും പോഷകസംഘടനാ ഭാരവാഹികളെയും പങ്കെടുപ്പിച്ച് നടത്തുന്ന 'ദിശ 2019" ഇന്ന് രാവിലെ 9 ന് സി.കേശവൻ നഗറിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലംഗം പി.ടി.മന്മഥൻ, പ്രമുഖ സൈക്കോളജിസ്റ്റ് ഡോ.അനൂപ് വൈക്കം, കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി എന്നിവർ ക്ലാസുകൾ നയിക്കും. സമാപനസമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. തുടർന്ന് ക്യാമ്പ് അംഗങ്ങൾക്കുള്ള ഉപഹാരവിതരണം.